കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കില്ല

ദില്ലി: പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കൃഷ്ണദാസിന് ഹൈകോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.