കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നു.

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം, ജിഷ്ണു പ്രണോയ് നേരിട്ട ദുരവസ്ഥ  ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം, ക്യാമ്പസിലെ ഇടിമുറികള്‍ തടയാന്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിജ സുപ്രീം കോടതിയെ സമീപിക്കുന്നത്.കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്ന് മഹിജ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണ് ജിഷ്ണുവിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.