കൂട്ടുകാരോടൊപ്പം ദൂബൈ ജുമൈറ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങിമരിച്ചു

untitled-1-copyദുബൈ: കൂട്ടുകാരോടൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ദുബൈ അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റാസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടില്‍ നൗഷാദ്(28)ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. വെള്ളത്തില്‍ മുങ്ങിത്താണ നൗഷാദിനെ സുഹൃത്തുക്കള്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എട്ടുവര്‍ഷമായി അല്‍ റസാഫ ഗ്രോസറിയില്‍ ജോലി ചെയ്തു വരികയായിരുന്നു നൗഷാദ്. ഫെബ്രുവരിയില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.

പിതാവ്;കോമു. മാതാവ്:ആസിയ. മൂന്ന് സഹോദരങ്ങളുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.