കൂടുതല്‍ സീറ്റ്‌ ആവശ്യപ്പെട്ട്‌ മുസ്ലിംലീഗ്‌

Story dated:Tuesday March 22nd, 2016,03 04:pm

leagueതിരുവനന്തപുരം: കൂടുതല്‍ സീറ്റ്‌ ആവശ്യപ്പെട്ട്‌ മുസ്ലിംലീഗ്‌ രംഗത്ത്‌. മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ക്കു കൂടുതല്‍ സീറ്റ്‌ നല്‍കിയാല്‍ തങ്ങള്‍ക്കും കൂടുതല്‍ സീറ്റ്‌ വേണമെന്നാണ്‌ മുസ്ലിംലീഗ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. സീറ്റ്‌ ചര്‍ച്ചകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ലീഗ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മുസ്ലിംലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നു നടക്കാനിരിക്കെയാണ്‌ കൂടുതല്‍ സീറ്റ്‌ വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. സീറ്റ്‌ സംബന്ധിച്ച്‌ ഇന്നു ധാരണയിലെത്തണമെന്നും തര്‍ക്കമുള്ള സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്നും ലീഗ്‌ ആവശ്യപ്പെട്ടു.