കൂടംകുളത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

ചെന്നൈ: കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ആണവനിലയം സ്ഥിതിചെയ്യുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുനൂറോളം ആണവവിരുദ്ധസമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടംകുളം ആണവവൈദ്യുതനിലയം ഇപ്പോള്‍ കേന്ദ്രസേനയുടെയും തമിഴ്‌നാട് പൊലീസിന്റെയും നിയന്ത്രണത്തിലാണ്. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആണവനിലയത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കണമെന്ന് സമരസമിതി നേതാവ് എസ്.പി.ഉദയകുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ജൂണ്‍ അവസാനത്തോടെ ആണവനിലയത്തിലെ ആദ്യറിയാക്ടര്‍ കമ്മീഷന്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.