കുസാറ്റില്‍ ലിഫ്റ്റ് തകര്‍ന്ന് തൊഴിലാളി മരിച്ചു

കൊച്ചി: കുസാറ്റില്‍ കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി മുരുകവേല്‍ ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കകളേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് ആണ് തകര്‍ന്ന് വീണത്.സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു.