കുവൈത്തില്‍ നിന്നും 50 വയസ്‌ കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു

download (2)കുവൈത്ത്‌ സിറ്റി: സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 50 വയസ്സ്‌ കഴിഞ്ഞ വിദേശിയരെ പരിച്ചുവിടാന്‍ കുവൈത്ത്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ആരോഗ്യം, വിദ്യഭ്യാസം തുടങ്ങിയ മേഖലകളിലാണ്‌ ഇത്‌ ബാധകം. എന്നാല്‍ ജുഡീഷ്യല്‍ മേഖലകളില്‍ ഇത്‌ ബാധകമല്ല. മാര്‍ച്ച്‌ ഒന്നു മുതതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ്‌ പ്രാദേശിക അറബ്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക്‌ തൊഴില്‍ നല്‍കാനാണ്‌ ഈ തീരുമാനം നടപ്പിലാക്കുന്നത്‌. ഏകദേശം ഇരുപതിനായിരത്തോളം സ്വദേശികള്‍ തൊഴിലവസരത്തിന്‌ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജോലിക്കായി അപേക്ഷിച്ച്‌ കാത്തിരിക്കുന്ന സ്വദേശികളിലും ഇരട്ടിയില്‍ അധികം വിദേശികള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടെന്ന്‌ നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വദേശികളെ ഉള്‍പ്പെടുത്താനാണ്‌ അമ്പത്‌ വയസ്സ്‌ കഴിഞ്ഞ വിദേശികളെയും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.