കുറ്റിപ്പുറത്ത് വീണ്ടും കാമുകിയിറങ്ങി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വീണ്ടും കാമുകിയിറങ്ങി. പേടിക്കേണ്ട, ഇത്തവണ കാമുകന്‍ പറ്റിച്ചില്ല കൂടെത്തന്നെയുണ്ട്.

എന്നാല്‍ കാമുകി നാല്‍പതുകാരിയും കാമുകന്‍ 22 കാരനുമായത് നാട്ടുകാര്‍ക്ക് സഹിച്ചില്ല. അവര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനു പിറകിലെ വണ്‍വേ റോഡില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു വര്‍ഷം മുമ്പ് മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവുമായി ഈ വീട്ടമ്മ പ്രണയത്തിലാവുകയായിരുന്നത്രെ. ഭര്‍ത്താവില്‍ നിന്ന് സ്‌നേഹം ലഭിക്കാത്തതിനാലാണ് താന്‍ ഈ യുവാവുമായി അടുത്തതെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും പോലീസ് വിട്ടയച്ചു.

കുറ്റിപ്പുറത്ത് നിരവധി സ്ത്രീകളാണ് അടുത്തകാലത്തായി ടെലിഫോണ്‍ പ്രണയത്തില്‍പ്പെട്ട് വന്നിറങ്ങിയിട്ടുള്ളത് .പലപ്പോഴും ഇവര്‍ അന്വേഷിച്ചു വരുന്നവര്‍ സ്ഥലത്തില്ലാതിരിക്കുകയും കബളിപ്പിക്കപ്പെടുകയുമാണ് സംഭവിക്കാറ്.