കുറ്റിപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

കുറ്റിപ്പുറം: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവുമായി കുറ്റിപ്പുറം ബസ് സ്റ്റാൻൻ്റ് പരിസരത്തു വെച്ചാണ് ഇയാളെ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി ആര്‍ അനിൽകുമാറിൻ്റെ നിർദ്ധേശത്തിൽ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ പരിശോധനയിലാണ്  വളാഞ്ചേരി കൊട്ടാരം സ്വദേശി ശിഹാബ് (32) പിടിയിലായത് .ഇയാളിൽ നിന്നും 3.150 കി.ഗ്രാം
കഞ്ചാവ് കണ്ടെടുത്തു .

ചെരിപ്പു വ്യാപാരത്തിൻ്റ മറവിൽ ഇയാൾ ട്രെയിൻ  മാർഗ്ഗംപല തവണ കഞ്ചാവ് കടത്തിയിട്ടുണ്ട്.തെലുങ്കു ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഇയാൾക്ക് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട് .ചോദ്യം ചെയ്യലിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ പറഞ്ഞു.പ്രതി കഞ്ചാവ് മായി വരുന്ന വിവരമറിഞ്ഞ്  റെയിൽവേ സ്റ്റേഷനിൽ  പരിശോധന നടത്തുകയായിരുന്ന എക്സൈസുകാരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ്സ് സ്റ്റൻ ൻ്റ് പരിസരത്ത് വെച്ച്‌
പിടികൂടുകയായിരുന്നു .പിടികൂടിയ കഞ്ചാവിന് വിപണിയിൽ അര ലക്ഷം രൂപയോളം വില വരും .
പ്രിവൻ്റീവ് ഓഫീസർമാരായ വി ആര്‍ രാജേഷ് ,എസ് ജി
സുനിൽ .ഉണ്ണികൃഷ്ണൻ, സി. ഇ . ഒ മാരായ ഷിബു ശങ്കർ ,ഹംസ.എ ,രാജീവ് കുമാർ, ലതീഷ്  ,മനോജൻ, സജിത് (ഡ്രൈവർ )എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻ്റ് ചെയ്തു .

Related Articles