കുറ്റിപ്പുറത്ത്‌ തെരുവ്‌ നായ്‌ക്കളുടെ ആക്രമണത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌


dog biteതെരുവില്‍ ഉറങ്ങിക്കിടന്നയാളുടെ ചുണ്ടിന്‌ കടിയേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ്റ്റാന്‍ഡ്‌ പരിസരത്ത്‌ കിടുന്നുറങ്ങിയരുന്ന മുന്ന്‌ പാര്‍ക്ക്‌ തെരുവുനായ്‌ക്കളുടെ കടിയേറ്റ്‌ ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്‌ സ്വദേശിയായ കാവലക്കുടി സ്വാമിനാഥന്‍ എന്ന അറുപത്തിഅഞ്ചുകാരന്റെ വായക്ക്‌ കടിയേറ്റു.വെള്ളിയാഴ്‌ച രാത്രിയിലാണ്‌ നായ്‌ക്കളുടെ ആക്രമണം ഉണ്ടായത്‌. മൂന്നുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. വായക്ക്‌ കടിയേറ്റ
സ്വാമിനാഥനെ വിദഗ്‌ദ്ധചികത്സക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെക്ക്‌ മാറ്റി. സ്വാമിനാഥനെ മെഡിക്കല്‍ കോളേജിലെക്ക്‌ കൊണ്ടുപോകാന്‍ ആംബുലന്‍സ്‌ അടക്കമുള്ള വാഹനങ്ങള്‍ ലഭിക്കാതിരുന്നത്‌ ആശങ്കക്കിടയാക്കി..
പിന്നീട്‌ നാട്ടുകാരിടപെട്ട്‌ വാഹനസൗകര്യമൊരുക്കുയായിരുന്നു.