കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടി.

കുറ്റിപ്പുറം : പത്ത് ലക്ഷം രൂപ വിലവരുന്ന ഹാന്‍സ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നു പിടികൂടി. കേരളത്തില്‍ നിരോധിച്ച പാന്‍മസാല തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വളാഞ്ചേരി സിഐ എ എം സിദ്ധിഖും സംഘവും നടത്തിയ പരിശോധനയിലാണ് 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. പത്ത് വലിയ പെട്ടികളിലായാണ് ഹാന്‍സ് കുറ്റിപ്പുറത്തെത്തിച്ചത്. ഈറോഡ് ജങ്ഷനില്‍ നിന്നും ബുക്ക് ചെയ്തതാണ് ഈ പെട്ടികള്‍ . റൈയിവേയുടെ അനുമതിയോടെ പോലീസ് പെട്ടികള്‍ കസ്റ്റഡിയിലെടുത്തു.

പെട്ടികള്‍ ബുക്കുചെയ്ത ആളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ അഞ്ചുരൂപ വിലയുള്ള ഹാന്‍സിന് ഇവിടെ 30 രൂപ വരെവിലയിലാണ് വില്‍കുന്നത്.