കുറുവയില്‍ കണിവെള്ളരി വിളവെടുപ്പ്‌

kani vellaryമലയാളികളെ കണികണ്ടുണര്‍ത്താന്‍ കണിവെള്ളരി വിളവെടുപ്പ്‌ കുറുവ കൃഷിഭവന്റെ കീഴില്‍ നടന്നു. കുറുവ പച്ചക്കറി ക്ലസ്റ്റര്‍, കരിഞ്ചപ്പാടി എ ഗ്രേഡ്‌ പച്ചക്കറി ക്ലസ്റ്റര്‍ എന്നിവയിലുള്‍പ്പെട്ട 50തോളം കര്‍ഷകരുടെ 80 ഏക്കര്‍ കൃഷിയിടത്തില്‍ നിന്നാണ്‌ കൃഷി ഓഫീസര്‍ സുഹൈബ്‌ തൊട്ടിയാന്റെ നേതൃത്വത്തില്‍ വിളവെടുപ്പ്‌ നടത്തിയത്‌. കൃഷി അസിസ്റ്റുമാരായ ജയകൃഷ്‌ണന്‍, സജീഷ്‌, കുറുവ പച്ചക്കറി ക്ലസ്റ്റര്‍ കണ്‍വീനര്‍ ഹുസൈന്‍, കരിഞ്ചാപ്പാടി എ ഗ്രേഡ്‌ ക്ലസ്റ്റര്‍ കണ്‍വീനര്‍ അമീര്‍ ബാബു, കര്‍ഷകരായ പി. രാമന്‍, അബൂബക്കര്‍ കോലങ്കണ്ണി, മമ്മദ്‌ കക്കേങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.