കുപ്പി വെള്ളത്തിന് പേര്‍ നിര്‍ദ്ദേശിക്കാം

കേരള വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയില്‍ സ്ഥാപിക്കു കുപ്പിവെള്ളഫാക്ടറിയില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യു കുപ്പിവെള്ളത്തിന് ആകര്‍ഷകമായ പേരുകള്‍ പൊതുജനങ്ങളില്‍ നിന്നും, സന്നദ്ധ സംഘടനകളില്‍ നിന്നും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കും. നിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 15 ന് മുമ്പ് അരുവിക്കരയിലെ ഏക്‌സിക്യൂട്ടീവ് ഏഞ്ചിനീയറുടെ കാര്യാലയത്തിലെ eehwaruvikkarakwa@gmail.com എന്ന ഇ-മെയിലിലൂടെയോ 8547638116 എന്ന ഫോണ്‍ നമ്പറിലൂടെയോ അറിയിക്കണം.