കുന്നംകുളത്ത് ആന ഇടഞ്ഞു; തുമ്പിക്കൈ അടിയേറ്റ് ഒരാള്‍ മരിച്ചു.

കുന്നംകുളം: ഇടഞ്ഞ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ മരിച്ചു. കുന്നംകുളം സ്വദേശിയായ സൈമണ്‍ ആണ് മരണമടഞ്ഞത്. കീഴങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഉത്സവത്തിന് കൊണ്ടുപോകുന്ന വഴി രാവിലെ പോര്‍്ക്കുളം പളളിക്കുന്നില്‍ നിന്ന് വിരണ്ടോടിയത്.

വിരണ്ടോടിയ ആന പന്നിത്തടം കോണ്‍കോഡ് സ്‌കൂളിനും സമീപത്തെ കുറെ വീടുകള്‍ക്കും നാശം വരുത്തി. കൂടാതെ ഒരു ബൈക്ക് യാത്രക്കാരനെ കുത്തിപരിക്കേല്‍പിച്ചിട്ടുണ്ട്.

എലിഫന്റ് സ്‌ക്വാഡും മയക്കുവെടി വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട് എങ്കിലും ആനയെ തളയ്ക്കാന്‍ ഇതുവരെ സ്ാധ്യമായിട്ടില്ല.