കുണ്ടറ പീഡനക്കേസില്‍ പ്രതി വിക്ടറിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു

കൊല്ലം; കുണ്ടറയില്‍ 10 വയസുകാരി പേരക്കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ പ്രതി വിക്ടറിന്റെ ഭാര്യ ലതയെ അറസ്റ്റ് ചെയ്തു .വൃക്ക രോഗത്തിന് ആശുപത്രിയില്‍ ചികില്‍സയിലായാതിനാല്‍ മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .

വിക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് ലതക്കറിയാമായിരുന്നു.ഇവരുടെ മൊഴിയും മരിച്ച പെണ്‍കട്ടിയുടെ സഹോദരിയുടെ മൊഴിയും ഇത് വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് അറസ്റ്റ് ചെയ്യുന്നത്.