കുട്ടിക്കര്‍ഷക ആയിഷ നദക്ക്‌ ആദരം

Award to Nadaകോഡൂര്‍:കഴിഞ്ഞ കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച്‌ കുട്ടിക്കര്‍ഷകയിക്കുള്ള അവാര്‍ഡ്‌ ലഭിച്ച വലിയാട്‌ യു.എ.എച്ച്‌.എം. എല്‍.പി സ്‌കൂളിലെ ആയിഷ നദ പാലാംപടിയന്‌ സ്‌കൂള്‍ പി.ടി.എ ആദരിച്ചു.

ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ മെമ്പര്‍ ഉമ്മര്‍ അറക്കല്‍ പൊന്നാടയണിച്ച്‌ ഉപഹാരം കൈമാറി, കെ.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി. ഷാജി, വാര്‍ഡ്‌ മെമ്പര്‍ അല്ലക്കാട്ട്‌ ബിയ്യക്കുട്ടി, പ്രധാനാധ്യപകന്‍ കെ.എം മുസ്ഥഫ, പി.ടി.എ ഭാരവാഹികളായ മുഹമ്മദലി കടമ്പോട്ട്‌, അബ്ദുല്‍ നാസര്‍ പാലാംപടിയന്‍, സബീര്‍ മങ്കരത്തൊടി, അബ്ദുല്‍ റഷീദ്‌ പുവ്വല്ലൂര്‍, നൗഷാദ്‌ പരേങ്ങല്‍, കടമ്പോട്ട്‌ കുഞ്ഞുട്ടി, അധ്യാപികരായ നാന്‍സി കെ.ആര്‍, ടി. ഷാഹുല്‍ ഹമീദ്‌, സുബോദ്‌ പി. ജോസഫ്‌, സ്റ്റാഫ്‌ സെക്രട്ടറി അസീന്‍ ബാബു, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ്‌ നിഹാദ്‌ മച്ചിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.