കുടുംബശ്രീ വിഷു ചന്ത

1460347992_1460347992_Untitled-1കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വിഷു ചന്ത വളാഞ്ചേരിയില്‍ തുടങ്ങി. ബസ്‌സ്റ്റാഡ്‌ പരിസരത്ത്‌ ഏപ്രില്‍ 11 മുതല്‍ 13 വരെയാണ്‌ വിഷു ചന്ത നടക്കുന്നത്‌. ജില്ലാതല ഉദ്‌ഘാടനം അസിസ്റ്റന്റ്‌ ജില്ലാമിഷന്‍ കോഡിനേറ്റര്‍ നിസാമുദ്ദീന്‍ വെള്ളത്തുമാട്ടില്‍ നിര്‍വഹിച്ചു. മാര്‍ക്കറ്റിങ്‌ കണ്‍സള്‍ട്ടന്റ്‌ അലിഹസ്സന്‍, ബ്ലോക്ക്‌ കോഡിനേറ്റര്‍ സി.വി. ജിജി എന്നിവര്‍ പങ്കെടുത്തു.