കുടിവെള്ളത്തില്‍ പെയ്ന്റ് കലക്കി സദാചാരപോലീസിന്റെ വിളയാട്ടം.

പരപ്പനങ്ങാടി : കോട്ടത്തറയില്‍ സദാചാരപോലീസിന്റെ വിളയാട്ടം തുടരുന്നു. ഇവര്‍ കഴിഞ്ഞാഴ്ച ആക്രമിച്ച ആസാം സ്വദേശി താമസിക്കുന്ന വാടകവീട്ടിലെ കിണറ്റില്‍ പെയ്ന്റും പെനോയിലും കലക്കിയതായി പരാതി. കഴിഞ്ഞാഴ്ചയിലാണ് കോട്ടത്തറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആസാം സ്വദേശി റഫീഖ് അസ്ലത്തിനെ അടുത്തവീട്ടില്‍ രാത്രിയില്‍ പോയെന്നാരോപിച്ച് ഒരു സംഘം സദാചാരപോലീസ് ചമഞ്ഞ് ആക്രമിച്ചത്. തോര്‍ത്തില്‍ കല്ലുകെട്ടി ഇയാളെ മര്‍ദ്ദിച്ച സംഘം മദ്യപിച്ച് ലെക്കുകെട്ടിരുന്നു. സുഹൃത്തിന്റെ കൈയില്‍ നിന്നും മെമ്മറി കാര്‍ഡ് വാങ്ങുവാന്‍ പോയതിനാലാണ് റഫീഖിനെ ഇവര്‍ ആക്രമിച്ചത്.

പോലീസില്‍ പരാതിപെട്ടാല്‍ കൊന്നുകളയുമെന്നും മര്യാദയ്ക്ക് ഇവിടം വിട്ട് പോകണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മടങ്ങിവന്നതാണ് സദാചാരപോലീസുകാരെ വീണ്ടും പ്രകോപിതരാക്കിയത്. തുടര്‍ന്നാണ് ഇന്നലെ രാത്രിയില്‍ കുടിവെള്ളത്തില്‍ പെയ്ന്റ് കലക്കല്‍ നടന്നത്.

ആസാം സ്വദേശിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തെ പോലീസ് ഗൗരവമായി എടുക്കാഞ്ഞതാണ് വീണ്ടും ആക്രമത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ്