കീരനെല്ലൂരില്‍ ഉപ്പുവെള്ളം കയറി വ്യാപക കൃഷിനഷ്ടം

പരപ്പനങ്ങാടി പാലത്തിങ്ങല്‍ കീരനെല്ലൂര്‍ പുഴയില്‍ ഉപ്പുവെള്ളം കയറി ആയിരക്കണക്കിനേക്കര്‍ സ്ഥലത്തെ കൃഷി നശിക്കുന്നു. ഏഴു പഞ്ചായത്തുകളിലെ കൃഷിയാണ് നശിക്കുന്നത്.
കീരനെല്ലൂര്‍ ന്യൂകട്ട് ബ്രിഡ്ജ് കം റഗുലേറ്ററിന്റെ ചോര്‍ച്ച കാരണമാണ് ഉപ്പ് വെള്ളം കയറുന്നത്. വര്‍ഷകാലത്ത് പാറയില്‍ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി കിടന്ന ഷട്ടറിന്റെ ലോക്കുകള്‍ മുറിച്ചു മാറ്റിയിരുന്നു. ഇതാണ് ഇപ്പോള്‍ കൂടുതല്‍ വിനയായത്.