കിളിരൂര്‍ പ്രതികള്‍ക്ക് തടവുശിക്ഷ

കിളിരൂര്‍ സ്ത്രീപീഢനകേസില്‍ പ്രതികള്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്‍, മനോജ്, പ്രശാന്ത് എന്നിവര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. വിധിയില്‍ തൃപ്തനല്ലെന്നും ശാരിയുടെ മരണകാരണം അന്വേഷിക്കണമെന്നും കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ് പറഞ്ഞു. വമ്പന്‍ സ്രാവുകളെ ഒഴിവാക്കി കൊണ്ടുള്ള വിധിയില്‍ വനിതാസംഘടനകള്‍ പരക്കെ അതൃപ്തരാണ്.