കിളിരൂര്‍ കേസ് 5 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കിളിരൂര്‍ കേസ് 5 പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. 7-ാം പ്രതി സോമനാഥനൊഴികെ എല്ലാവരും കുറ്റക്കാരെന്നാണ് കോടതി വിധി. കൂട്ടബലാത്സംഗം, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങള്‍. കേസിലെ 1-ാം പ്രതി ഓമനക്കുട്ടി, നേരത്തെ മാപ്പുസാക്ഷിയായിരുന്നു. ശിക്ഷ ബുധനാഴ്ച്ച വിധിക്കും. ശിക്ഷയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് പ്രതിയായ ലതാനായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

വിധിയില്‍ തൃപ്തനല്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നായര്‍ പ്രതികരിച്ചു. 5 പേര്‍ മാത്രമല്ല കുറ്റക്കാരെന്ന് ശാരിയുടെ അമ്മ ശ്രീദേവി പറഞ്ഞു. പ്രതികളെ തിരുവനന്തപുരം സബ്ജയിലിലേക്ക് കൊണ്ടുപോയി.