കിഡ്‌നി ഫണ്ടിലേക്ക്‌ ഒരു ലക്ഷത്തിലധികം നല്‍കി മാതൃകയായി വലിയാട്‌ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Kidny Fund From Valiyad Schoolകോഡൂര്‍: മലപ്പുറം ജില്ലയിലെ കിഡ്‌നി രോഗികളില്‍ ഡയാലിസിസ്‌ന്‌ വിേധയമായി കൊണ്ടിരിക്കുന്നവരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത്‌ വിഭാവനം ചെയ്‌തു നടപ്പാലാക്കിവരുന്ന മാതൃക പദ്ധതിയായ കിഡ്‌നി പേഷ്യന്റ്‌സ്‌ വെല്‍ഫയര്‍ സൊസൈറ്റി ഫണ്ടിലേക്ക്‌ ഒരു ലക്ഷത്തി മുന്നൂറ്റി പതിമൂന്ന്‌ രൂപ നല്‍കി കോഡൂര്‍ വലിയാട്‌ യു.എ.എച്ച്‌.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃക കാണിച്ചു. ജില്ലയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച്‌ നല്‍കുന്നതില്‍ ഏറ്റവും വലിയ തുകയാണിത്‌.

സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ വെച്ച്‌ സ്‌കൂള്‍ ലീഡര്‍ മുഹമ്മദ്‌ നിഹാദ്‌ മച്ചിങ്ങല്‍, ജില്ലാ പഞ്ചായത്ത്‌ കിഡ്‌നി പേഷന്റ്‌സ്‌ വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കലിന്‌ തുക കൈമാറി.
പി.ടി.എ ജനറല്‍ ബോഡിയോഗം ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ മെമ്പര്‍കൂടിയായ ഉമ്മര്‍ അറക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി. ഷാജി, വാര്‍ഡ്‌ മെമ്പര്‍ അല്ലക്കാട്ട്‌ ബിയ്യക്കുട്ടി, പ്രധാനാധ്യപകന്‍ കെ.എം മുസ്ഥഫ, പി.ടി.എ ഭാരവാഹികളായ മുഹമ്മദലി കടമ്പോട്ട്‌, അബ്ദുല്‍ നാസര്‍ പാലാംപടിയന്‍, സബീര്‍ മങ്കരത്തൊടി, അബ്ദുല്‍ റഷീദ്‌ പുവ്വല്ലൂര്‍, നൗഷാദ്‌ പരേങ്ങല്‍, കടമ്പോട്ട്‌ കുഞ്ഞുട്ടി, സീനിയര്‍ അധ്യാപിക കെ.ആര്‍ നാന്‍സി, സ്റ്റാഫ്‌ സെക്രട്ടറി അസീന്‍ ബാബു എന്നിവര്‍ സംസാരിച്ചു.