കാസര്‍ഗോഡ് മദ്രസ ജീവനക്കാരന്‍ വെട്ടേറ്റു മരിച്ചു

കാസര്‍ഗോഡ്; കാസര്‍ഗോഡ് ചൂരിയില്‍ മദ്രസ ജീവനക്കാരന്‍ താമസസ്ഥലത്ത് വെട്ടേറ്റു മരിച്ചു. കര്‍ണാടക കുടക് സ്വദേശി റിയാസ് (30) ആണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിയാണ് ആക്രമണം നടന്നത്.   എട്ടുവര്‍ഷമായി റിയാസ് ചൂരിയില്‍ മദ്രസ ജീവനക്കാരനാണ്.  സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ റിയാസിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍ഗോഡ് ശക്തമായ പൊലീസിനെ വിന്യസിപ്പിച്ചുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് സംഘം തിരിഞ്ഞ് തിരച്ചല്‍ തുടങ്ങി.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .