കാസര്‍കോട്‌ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരനെതിരെ സദാചാര ഗുണ്ടാആക്രമണം

moralകാസര്‍കോട്‌: കെ എസ്‌ ആര്‍ ടി സി ജീവനക്കാരനെതിരെ സദാചാര ഗുണ്ടാ ആക്രമണം. ബദയിടുക്കയില്‍ അനാശാസ്യം ആരോപിച്ച്‌ രണ്ടുപേരെയാണ്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌. കഴിഞ്ഞ 15 ാം തിയതിയായിരുന്നു സംഭവം. ജീവനക്കാരില്‍ നിന്ന്‌ പണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്‌.

ഒരു സല്‍ക്കാരത്തിനെന്നും വിളിച്ചാണു കെഎസ്‌ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ചത്‌. ഇവര്‍ക്കു മദ്യം നല്‍കി മയക്കിയശേഷം പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയാറാകാതിരുന്ന ജീവനക്കാരെ അനാശാസ്യം ആരോപിച്ചു മര്‍ദിക്കുകയായിരുന്നു. സ്‌ത്രീകളടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. നാട്ടുകാരും ഇവര്‍ക്കൊപ്പം കൂടി. ഈ സംഭവം സംഘം തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഇതു കാണിച്ചു ജീവനക്കാരെ ഭീഷണിപ്പെടുത്തി.

സംഭവത്തിന്റെ പിറ്റേദിവസം മര്‍ദിച്ച സംഘത്തില്‍പ്പെട്ട ഒരു സ്‌ത്രീ ബദിയടുക്ക പൊലീസ്‌ സ്‌്‌റ്റേഷനിലും കെഎസ്‌ആര്‍ടിസി ജില്ലാ ഓഫീസിലും ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. ഇതേതുടര്‍ന്ന്‌ ഭയന്ന ജീവനക്കാര്‍ ഒരു ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി. പിന്നീട്‌ ഈ സ്‌ത്രീ പൊലീസ്‌ സറ്റേഷനിലും കെഎസ്‌ആര്‍ടിസിയിലും നല്‍കിയ പരാതി പിന്‍വലിച്ചു. സംഭവത്തില്‍ പൊലീസിനും സംശയം തോന്നിയിരുന്നെങ്കിലും കേസ്‌ പിന്‍വലിച്ചതിനാല്‍ അന്വേഷണം നിര്‍്‌ത്തിവെച്ചിരുന്നു. ഇതിനുശേഷം ഇന്നാണ്‌ ഈ ദൃശ്യങ്ങള്‍ പുറത്തായത്‌.