കാസര്‍കോട്ട് മുസ്ലിംലീഗില്‍ പൊട്ടിതെറി : ഇ. ടി. മുഹമ്മദ് ബഷീറിനെയും കെ.പി. എ. മജീദിനെയും കൈയേറ്റം ചെയ്തു.

കാസര്‍കോട്: മുസ്ലീംലീഗ് കാസര്‍കോഡ് ജില്ലാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ കൈയ്യാംങ്കളി. യോഗനടപടികള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്ന മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീറിനെയും കെ.പി.എ. മജീദിനെയും ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ യോഗം നടന്ന ഓഡിറ്റോറിയത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് മുദ്രാവാക്ക്യം മുഴക്കി. ജില്ലാ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം. സി. കമറുദ്ദിനും, സി. ടി. അഹമ്മദ് അലിക്കും, ചെര്‍ക്കളം അബ്ദുള്ളക്കെതിരെയാണ് ഒരു വിഭാഗം മുദ്രാവാക്ക്യം മുഴക്കിയത്. ഇതോടെ എതിര്‍പക്ഷം മുസ്ലിംലീഗ് മുദ്രാവാക്ക്യം വിളിച്ച് ഇവരെ നേരിടുകയായിരുന്നു. ഈ ബഹളത്തിനിടെയാണ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുപ്പോള്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11-ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ എം. സി. കമറുദ്ദീനെ പരാജയപ്പെടുത്തി എ. അബ്ദുറഹിമാന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തരുന്നു. എന്നാല്‍ എ. അബ്ദുറഹിമാനെ സെക്രട്ടറിയായ പ്രഖ്യാപിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന നേതാവ് സി. മമ്മുട്ടി എം.എല്‍.എ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മമ്മൂട്ടിയെ ലീഗ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തിരുന്നു. അന്ന് നിര്‍ത്തിവെച്ച ഭാരവാഹി തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു നടന്ന യോഗത്തില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൊടുത്തയച്ച കുറിപ്പ് വായിച്ചു. ലീഗ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടി തീരുമാനം ഒറ്റക്കെട്ടായി അംഗീക്കരിക്കണമെന്നായിരുന്നു കുറിപ്പിന്റെ കാതല്‍. തിരഞ്ഞെടുപ്പില്‍ തോറ്റ എം. സി. കമറുദ്ദീനടക്കമുള്ളവരെ വീണ്ടും ഭാരവാഹികളായി പ്രഖ്യാപ്പിക്കാന്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ തുടങ്ങുമ്പോഴാണ് ഇവര്‍ക്കെതിരെ കൈയേറ്റം ഉണ്ടായത്.