കാസനോവ കാശുവാരുമോ ?

   മോഹന്‍ലാലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാസനോവ അവരുടെ പ്രതീക്ഷക്കനുസരിച്ചുപോലും ഉയര്‍ന്നില്ലാ എന്നാണ് ആദ്യ റിപ്പോട്ടുകള്‍. വന്‍തുക ചിലവഴിച്ച് നിര്‍മിച്ച ഈ ചിത്രത്തിന് തീയ്യേറ്ററുകളില്‍ തണുത്ത പ്രതികരണമാണ്.

2012 ലെ ആദ്യ മോഹന്‍ലാല്‍ ചിത്രമായ കാസനോവ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂഡ് ആണ്. ഉദയനാണ് താരം, ട്രാഫിക് എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. പക്ഷേ ഈ തിരക്കഥ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ബോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ഗാനരംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ശരീരശാസ്ത്രം വളരെ വ്യക്തമായി അറിയാവുന്ന പൂക്കച്ചവടക്കാരന്‍ കാസനോവയായി മോഹന്‍ലാലും തന്റെ വേഷം മികവുറ്റതാക്കിയിട്ടുണ്ട്.
ഈ ബ്രഹ്മാണ്ഡ ചിത്രം 1000 തീയ്യേറ്ററുകളില്‍ റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളാണ് നിര്‍മാതാക്കള്‍ പയറ്റുന്നത്.