കാശ്മീര്‍ റിക്രൂട്ട്‌മെന്റ് ; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

കൊച്ചി : പ്രമാദമായ കാശ്മീര്‍ റിക്രൂട്ടമെന്റ് കേസില്‍ 10 പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീറും ഷഫാസുമാണ് മുഖ്യപ്രതികള്‍. ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തോയിബയുമായി ചേര്‍ന്ന് രാജ്യത്തിനെതിരായി പരവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യയില്‍ പലയിടത്തും തീവ്രവാദകാലാസുകള്‍ സംഘടിപ്പിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലയാളി യുലാക്കളെ തടിയന്റവിട നസീര്‍ കശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനത്തിന് വിധേയമാക്കി എന്ന് എന്‍ഐഎ കണ്ടെത്തി. 2008 ല്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടി നാലു യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

ഇപ്പോള്‍ കോഴിക്കോട് സ്‌ഫോടനകേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നസീറും ഷഫാസും ബാഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതികളാണ്. കാശ്മീര്‍ രിക്രൂട്ടമെന്റ് കേസിലെ പ്രധാന പരതിയായ പാക്കിസ്താന്‍കാരന്‍ അബ്ദുള്‍ വാലിയെ ഐഎന്‍എയ്ക്ക് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസിന്റെ വിചാരണ ഉടന്‍ നടക്കുമെന്ന് കരുതുന്നു.