കാളികാവ്‌ അമ്പലപ്പടിയില്‍ ഞാറ്‌ നടീല്‍ ഉത്സവം

Story dated:Friday July 24th, 2015,06 17:pm
sameeksha

njaru nadeel uthsavam at kalikavu blockകാളികാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനയുടെ കീഴില്‍ ഞാറ്‌ നടീല്‍ ഉത്സവം നടത്തി. ലേബര്‍ ബാങ്കില്‍ ഉള്‍പ്പെട്ട യന്ത്രവത്‌ക്കൃത നടീല്‍ പരിശീലനം ലഭിച്ച 54 വനിതകള്‍ ചേര്‍ന്നാണ്‌ കരുളായി പഞ്ചായത്തിലെ അമ്പലപ്പടിയില്‍ ഒരേക്കര്‍ സ്ഥലത്ത്‌ ഞാറ്‌ നട്ടത്‌. നെല്‍കൃഷിയിലെ പ്രധാന പരിമിതിയായ തൊഴിലാളി ക്ഷാമം ഇല്ലാതാക്കി ബ്ലോക്കിന്‌ കീഴില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ കാളികാവ്‌ ബി.ഡി.ഒ. ജോസ്‌ ജോസഫ്‌, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക്‌ നെല്‍ കൃഷി ചെയ്യുന്നതിന്‌ കാളികാവ്‌ ബ്ലോക്ക്‌ ഓഫിസുമായോ വനിതാ ലേബര്‍ ബാങ്കുമായോ ബന്ധപ്പെടാം. ഫോണ്‍: 9496234584