കാളികാവില്‍ നിന്നും ആദ്യ ലോ ഫ്‌ലോര്‍ ബസ്‌ സര്‍വീസ്‌ തുടങ്ങി

unnamedകാളികാവില്‍ നിന്നും കോഴിക്കോട്ടേയ്‌ക്കും മലപ്പുറത്തേയ്‌ക്കും കെ.എസ്‌.ആര്‍.ടി.സി. നോണ്‍ എ.സി ലോഫ്‌ലോര്‍ ബസ്‌ സര്‍വീസ്‌ ആരംഭിച്ചു. സര്‍വീസിന്റെ ഫ്‌ലാഗ്‌ ഓഫ്‌ കാളികാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജെ. മറിയക്കുട്ടി നിര്‍വഹിച്ചു. രാവിലെ 8.30 ന്‌ കാളികാവില്‍ നിന്നും പുറപ്പെട്ട്‌ കരുവാരകുണ്ട്‌-തുവൂര്‍- മഞ്ചേരി വഴി കോഴിക്കോട്ടേയ്‌ക്കും വൈകീട്ട്‌ മൂന്നിന്‌ കാളികാവില്‍ നിന്നും കരുവാരക്കുണ്ട്‌-തുവൂര്‍-മഞ്ചേരി-മലപ്പുറം വഴി കോട്ടക്കല്‍ വരെയുമാണ്‌ സര്‍വീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌. രാവിലെ 11.50 ന്‌ കോഴിക്കോട്‌ നിന്നും കാളികാവിലേയ്‌ക്കും ഒരു സര്‍വീസുണ്ട്‌.