കാല്‍നടയാത്രികന്‍ ഗുഡ്‌സ്‌ ഓട്ടോയിടിച്ച്‌ മരിച്ചു

Untitled-1 copyവെന്നിയൂര്‍: ഗുഡ്‌സ്‌ ഓട്ടോയിടിച്ച്‌ കാല്‍നടയാത്രികന്‍ മരിച്ചു. കരുമ്പിലങ്ങാടിയില്‍ ജുമുഅത്ത്‌ പള്ളിക്കു സമീപം രാവിലെയാണ്‌ അപകടം. വലിയോറ സ്വദേശി മുസ്ലിയാര്‍ കുറുങ്ങാട്ടില്‍ കുഞ്ഞാറ(65) ആണ്‌ മരിച്ചത്‌. അപകടം നടന്നയുടനെ വെന്നിയൂരിലും പിന്നീട്‌ കോട്ടക്കലിലും സ്വകാര്യാശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടന്നുപോകുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട്‌ പിറകിലിടിക്കുകയായിരുന്നന്ന്‌ ദൃക്‌ സാക്ഷികള്‍ പറയുന്നു. മൃതദേഹം വന്‍ജനാവലിയോടെ പാണ്ടികശാല ജുമുഅത്ത്‌ പള്ളി ഖബറസ്ഥാനില്‍ ഖബറടക്കി.