കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് വിചാരണ നേരിടണം

ന്യൂഡല്‍ഹി: കാലിത്തീറ്റകുംഭകോണ കേസില്‍  ലാലുപ്രസാദ് യാദവ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി.കേസില്‍ ഗൂഢാലോചനകുറ്റം സുപ്രീംകോടതി പുനസ്ഥാപിച്ചു. നാലു കേസില്‍ ആണ് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

2013ല്‍ കേസില്‍ ലാലുവിനെ അഞ്ചുവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ് ലാലു. 1990കളില്‍ സര്‍ക്കാര്‍ ട്രഷറിയില്‍നിന്ന് വ്യാജ ബില്ലുണ്ടാക്കി കാലിത്തീറ്റക്കായി പണം തട്ടിച്ചതാണ് കേസ്. 900 കോടിയുടെ അഴിമതിയാണ് കണ്ടെത്തിയിട്ടുള്ളത്. ആകെ 51 കേസുകളാണുള്ളത്. ഇതെല്ലാം ഒറ്റകേസായി പരിഗണിച്ച് വിചാരണ നേരിട്ടാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.