കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് ബസ്സപകടം; 20 ഓളം പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് ചെട്ടിയാര്‍മാട് നാഷണല്‍ ഹൈവേയില്‍ 2 ബസ്സുകള്‍ കൂട്ടിയിടിച്ചു 20 ഓളം പേര്‍ക്ക് പരിക്ക് പറ്റി . രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

അമിത വേഗതയില്‍ വന്ന ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ മെയിന്‍ ഗേററിന് മുന്നിലുള്ള റോഡിന്റെ വടക്കോട്ട് കുത്തനെയുള്ള ഇറക്കവും വലിയ വളവുമാണ്. ഇവിടെയാണ് അപകടം നടന്നത്. പോലീസ്‌റ്റേഷന് തൊട്ടടുത്താണ് അപകടം നടന്നത് അതു കൊണ്ടുതന്നെ പേലീസ് പെട്ടന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജുകളിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.