കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂദാനവിവാദം; യുഡിഎഫ് ക്യാമ്പില്‍ പൊട്ടിത്തെറി

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാലയിലെ ഭൂദാന വിവാദം യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിക്കുന്നു. സ്വകാര്യ ട്രെസ്റ്റുകള്‍ക്ക് സര്‍വ്വകലാശാലാഭൂമി പതിച്ചുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് പണിക്കര്‍ സിന്‍ഡിക്കേറ്റില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ മിനുട്‌സ് പുറത്ത് വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചത്.

 

മുസ്ലിംലീഗ് അനുഭാവ സംഘടനായ ഗ്രസ് എജ്യുകേഷന്‍ മാര്‍ച്ച് 20 ന് സമര്‍പ്പിച്ച അപേക്ഷയില്‍ മാര്‍ച്ച് 27 ന് ചേര്‍ന്ന സിന്റഡിക്കേറ്റ് യോഗം ഭൂമിനല്‍കാന്‍ നല്‍കാന്‍ തീരുമാനമെടുത്തതിന്റെ രേഖകളാണ് പുറത്ത് വന്നത്. പത്ത്  ഏക്കര്‍ ഭൂമിയാണ് നല്‍കിയത്.

ഭൂമാഫിയകള്‍ക്കടക്കം കീഴ്‌പ്പെട്ട് സര്‍വ്വകലാശാലയെടുക്കുന്ന നടപടികള്‍ക്കെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്ത് വന്നത് യുഡിഎഫ് ക്യാമ്പില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സര്‍വ്വകലാശാല ഭൂമി വഴിവിട്ട് ഉപയോഗിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്നും അത് ക്രിമിനല്‍ കുറ്റമാണെന്നും ആര്‍ എസ് പണിക്കര്‍ പറഞ്ഞു.

ഭരണാധികാരികള്‍ സ്വീകരിക്കുന്ന വിവാദ നടപടികള്‍ അക്കാദമി വൃത്തങ്ങളില്‍ നേരത്തെതന്നെ ആശങ്കയുണ്ടാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ പോലും റദ്ധ്‌ചെയ്യുന്നവര്‍ ഈ ഭൂദാനനടപടികള്‍ അനാവശ്യമായ തിടുക്കത്തോടെ നടത്തുന്നത് ദുരൂഹത ഉണര്‍ത്തുന്നത്.