കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അടി

By സ്വന്തം ലേഖകന്‍ |Story dated:Friday February 17th, 2012,06 32:am
sameeksha

തേഞ്ഞിപ്പലം:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നടന്ന കെ എസ് യു, എസ് എഫ് ഐ സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്ക് പറ്റി. എസ് എഫ് ഐ പ്രവര്‍ത്തകരായ സി എസ് ജിജിത്ത്, കെ കെ അബ്ദുറഹിമാന്‍ എന്നിവരും കെ എസ് യു പ്രവര്‍ത്തകരായ മുന്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ വി അരുണ്‍, മലപ്പുറം ജില്ലാ സെക്രട്ടറി പകര ജബ്ബാറിനുമാണ് പരിക്ക്പറ്റിയത്. പരിക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭക്ഷണം കഴിക്കുകയായിരുന്നു തങ്ങളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു വെന്ന് കെ എസ് യു ഉം അകാരണമായി തങ്ങളെ മാരകായുധങ്ങളുമായി കെ എസ് യുക്കാര്‍ അക്രമിക്കുകയായിരുന്നു വെന്ന് എസ് എഫ് ഐ പ്രവര്‍ത്തകരും ആരോപണം ഉന്നയിക്കുത്.

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഇരുവിഭാഗവും സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി.