കാലിക്കറ്റ്‌ സര്‍വകലാശാലാ വാര്‍ത്തകള്‍

കാമ്പസിലെ വനിതാ സുരക്ഷ: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസില്‍ വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വ്യക്തികള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, കാമ്പസ്‌ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കാമ്പസ്‌ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ കണ്‍വീനര്‍/അംഗങ്ങള്‍ക്ക്‌ ഡിസംബര്‍ 30-നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌ കണ്‍വീനര്‍ പ്രൊഫ.കെ.ഗോപിനാഥന്‍ (ഫിലോസഫി പഠനവകുപ്പ്‌ മേധാവി) അറിയിച്ചു. ഇ-മെയില്‍: gopiik@gmail.com പി.ആര്‍ 2598/2015
സിന്റിക്കേറ്റ്‌ യോഗം 28-ന്‌
കാലിക്കറ്റ്‌ സര്‍വകലാശാലാ സിന്റിക്കേറ്റ്‌ യോഗം ഡിസംബര്‍ 28-ന്‌ നടക്കും. പി.ആര്‍ 2599/2015
പൊളിറ്റിക്കല്‍ സയന്‍സ്‌ പഠനവകുപ്പ്‌ പൂര്‍വവിദ്യാര്‍ത്ഥി യോഗം
കാലിക്കറ്റ്‌ സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ്‌ പഠനവകുപ്പില്‍ നിന്ന്‌ എം.എ, എം.ഫില്‍ പൂര്‍ത്തിയാക്കിയ പൂര്‍വവിദ്യാര്‍ത്ഥികളുടെ യോഗം ഡിസംബര്‍ 29-ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ പഠനവകുപ്പില്‍ ചേരും. ഫോണ്‍: 0494 2407388. പി.ആര്‍ 2600/2015
രണ്ടാം സെമസ്റ്റര്‍ പി.ജി.ഡി.സി.എ പ്രാക്‌ടിക്കല്‍ മാറ്റി
കാലിക്കറ്റ്‌ സര്‍വകലാശാല ഡിസംബര്‍ 28, 29 തിയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി.ഡി.സി.എ (2012-13 പ്രവേശനം) പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മാറ്റി. ഒന്നാം സെമസ്റ്റര്‍ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ക്ക്‌ മാറ്റമില്ല. പി.ആര്‍ 2601/2015
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല മെയില്‍ നടത്തിയ പ്രീവിയസ്‌, ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ സോഷ്യോളജി (നോണ്‍ സെമസ്റ്റര്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പുനര്‍മൂല്യനിര്‍ണയത്തിന്‌ ജനുവരി ആറുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 2602/2015
കാലിക്കറ്റ്‌ സര്‍വകലാശാല മെയില്‍ നടത്തിയ പ്രീവിയസ്‌, ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ ഹിസ്റ്ററി (നോണ്‍ സെമസ്റ്റര്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാഫലങ്ങള്‍ 28-ന്‌ വെബ്‌സൈറ്റില്‍ ലഭ്യമാവും. പുനര്‍മൂല്യനിര്‍ണയത്തിന്‌ ജനുവരി എട്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 2603/2015