കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അറിയിപ്പ്‌

സ്‌പെസിമെന്‍ കളക്‌ടര്‍ താല്‍ക്കാലിക നിയമനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ്‌ സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തില്‍ സ്‌പെസിമെന്‍ കളക്‌ടറെ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതന: 350 രൂപ. യോഗ്യത: വായിക്കാനും എഴുതാനുമുള്ള കഴിവ്‌ (മലയാളം/ഇംഗ്ലീഷ്‌), ബൊട്ടാണിക്കല്‍ സ്‌പെസിമെന്‍ ശേഖരിക്കുന്നതിനുള്ള പ്രവൃത്തി പരിചയം. പ്രായം 2015 ജനുവരി ഒന്നിന്‌ 35 വയസ്‌ കവിയരുത്‌. അപേക്ഷ നവംബര്‍ ഏഴിനകം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പി.ആര്‍ 2189/2015
എം.എസ്‌.സി പാരമെഡിക്കല്‍ പ്രവേശനത്തിന്‌
നവംബര്‍ അഞ്ച്‌ വരെ അപേക്ഷിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാലാ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസില്‍ നടത്തുന്ന സ്വാശ്രയ എം.എസ്‌.സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്‌ട്രി പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള (ഓഫ്‌ലൈനില്‍) തിയതി നവംബര്‍ അഞ്ച്‌ വരെ നീട്ടി. യോഗ്യത: 50% മാര്‍ക്കോടെ അതത്‌ കോഴ്‌സില്‍ ബി.എസ്‌.സി. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407345. പി.ആര്‍ 2190/2015
ബി.കോം സെപ്‌ഷ്യല്‍ സപ്ലിമെന്ററി മാര്‍ക്ക്‌ ലിസ്റ്റ്‌ വിതരണം
കാലിക്കറ്റ്‌ സര്‍വകലാശാല ജനുവരിയില്‍ നടത്തിയ പാര്‍ട്ട്‌ മൂന്ന്‌ ബി.കോം സെപ്‌ഷ്യല്‍ സപ്ലിമെന്ററി (1994-2004 പ്രവേശനം) പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്റ്റുകള്‍ നവംബര്‍ 16 വരെ സര്‍വകലാശാലാ കാമ്പസിലുള്ള സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാവിഭാഗത്തില്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി മാര്‍ക്ക്‌ ലിസ്റ്റ്‌ കൈപ്പറ്റണം. പി.ആര്‍ 2191/2015
പരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക്‌/ബി.ആര്‍ക്‌/പാര്‍ട്ട്‌ ടൈം ബി.ടെക്‌ (2കെ സ്‌കീം) സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 18-ന്‌ ആരംഭിക്കും. പി.ആര്‍ 2192/2015
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ്‌ സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ പരീക്ഷയുടെ (നവംബര്‍ 2014) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 2193/2015
കാലിക്കറ്റ്‌ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷയുടെ (ഡിസംബര്‍ 2014) പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഉത്തരക്കടലാസ്‌ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര്‍ 2194/2015
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌.സി അപ്ലൈഡ്‌ പ്ലാന്റ്‌ സയന്‍സ്‌ (സിസിഎസ്‌എസ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 2195/2015