കാറ്റ്‌ ഇടത്തോട്ട്‌

തിരു: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ലീഡ്‌ നിലകള്‍ പുറത്തുവരുമ്പോള്‍ ഇടത്‌ മുന്നണി മുന്നേറുന്നു. 140 മണ്ഡലങ്ങളിലും പോസ്‌റ്റല്‍ വോട്ടാണ്‌ ആദ്യം എണ്ണിത്തുടങ്ങിയത്‌. ആദ്യ ലീഡ്‌ പുറത്തുവന്നത്‌ പത്താനപുരത്തെ സിറ്റംങ്‌ എംഎല്‍എ ഗണേഷ്‌ കുമാറിന്റെതായിരുന്നു. ലീഡ്‌ നില; എല്‍ഡിഎഫ്‌ 64, യുഡിഎഫ്‌ 47, എന്‍ഡിഎ 2

അഴീക്കോട് എന്‍വി നികേഷ് കുമാറും, പിണറായിയില്‍ പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മുന്നേറുന്നു. ഏകദേശം ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരും.