കാറിടിച്ചു പരിക്കേറ്റു

താനൂര്‍: ചിറക്കലില്‍ കാറുമായി കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്കേറ്റു. ചിറക്കല്‍ പൊറവഞ്ചേരി കുഞ്ഞന്‍ (50) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5മണിയോടെയാണ് അപകടം. പരിക്കുകളോടെ കുഞ്ഞനെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.