കാര്‍ നിയന്ത്രണം വിട്ട് പുഴയോരത്തേക്ക് മറിഞ്ഞു

പാലത്തിങ്ങല്‍:  മൂഴിക്കല്‍ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് പുഴയോരത്തേക്ക് മറിയുകയായിരുന്നു. കാറില്‍ സഞ്ചരിച്ച ചാപ്പങ്ങത്തില്‍ കുഞ്ഞുമോനും മറ്റ് 2 പേര്‍ക്കു പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടില്‍ നിന്നും ചികില്‍സാര്‍ത്ഥം ആശുപത്രിയിലേക്ക് പോകുകയായിരുന്നു ചാപ്പങ്ങത്തില്‍ കുഞ്ഞുമോന്‍. മറിഞ്ഞതിന്റെ ആഘാതത്തില്‍ മുന്‍ഗ്ലാസ്സുകള്‍ പൊട്ടിയാണ് മൂവര്‍ക്കും പരിക്കേറ്റത്.