കാര്‍ ജ്വല്ലറിയിലേക്ക് പാഞ്ഞുകയറി.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ എ.കെ.ജി ആശുപത്രിക്ക് സമീപത്തുള്ള സുല്‍ത്താന ജ്വല്ലറിയിലേക്ക് റിവേഴ്‌സെടുത്ത കാര്‍ പാഞ്ഞുകയറി. ചില്ലുവാതിലുകള്‍ തകര്‍ത്ത് സെറ്റിയില്‍ കയറിയിരിക്കുന്ന പരുവത്തിലാണ് കാറിന്റെ കിടപ്പ്.

വൈകീട്ട് 7 മണിക്ക് എ.കെ.ജി ആശപത്രിയിലേക്ക് രോഗിയുമായി വന്ന മാരുതി വാഗണര്‍ കാറാണ് അപകടത്തില്‍ പെട്ടത്. രോഗിയെ ഇറക്കി പാര്‍ക്ക് ചെയ്യുന്നതിനായി റിവേഴ്‌സെടുത്തപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ജ്വല്ലറിയിലേക്ക് കയറുകയായിരുന്നു.
ആശുപത്രി പരിസരമായതിനാല്‍ ഈ സമയത്ത്് ഇവിടെ ആളുകളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു.ജ്വല്ലറിയിലും വരാന്തയിലും നിന്നവര്‍ കാറിന്റെ വരവ് കണ്ട് ചാടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടം നടന്നയുടനെ കാറുള്ളിലാക്കി ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തി. പോലീസ് വന്നതിനുശേഷമാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയത്. വന്‍ജനകൂട്ടമാണ് സംഭവസ്ഥലത്ത് തടിച്ച് കൂടിയത്.