കാര്‍ത്തി ചിത്രത്തില്‍ നിന്ന് ശ്രുതി ഹസന്‍ പിന്മാറി

Shruti-hassan-in-ramaiya-vastavaiya-hd-wallpaperകാര്‍ത്തിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും താരങ്ങളായെത്തുന്ന തമിഴ് ചിത്രത്തില്‍ നിന്ന ശ്രുതി ഹസന്‍ പിന്മാറി. ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി അഭിനയിക്കാനാണ് ശ്രുതിയെ ക്ഷണിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങളുമായി തിരക്കിലായതു കാരണം ശ്രുതി പിന്മാറികയായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം

ബോളിവുഡ് ചിത്രങ്ങളായ യാര, ഗബ്ബാര്‍ ഈസ് ബാക്ക്, റോക്കി ഹാന്‍ഡ്‌സം എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മഹേഷ്ബാബുവിന്റെ നായികയായി ഒരു ചിത്രം എന്നിങ്ങനെ ശ്രുതി ഹസന് കൈ നിറയേ അവസരങ്ങളാണ്. നാലു ഹിന്ദി ചിത്രങ്ങളില്‍ മിക്കതും പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും താരം മറ്റു പ്രൊജക്ടുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

നേരത്തേ നാഗാര്‍ജ്ജുന, കാര്‍ത്തി ചിത്രത്തില്‍ കരാര്‍ ഒപ്പുവെച്ചെങ്കിലും പിന്നീട് പിന്മാറുകയാണെന്ന് താരം തന്നെ പറഞ്ഞിരുന്നു. നിലവില്‍ ഷൂട്ടിംഗിന്റെ തിരക്കിലായ ശ്രുതിക്ക് ഒരു തരത്തിലും ഈ ചിത്രത്തിനായി സമയം മാറ്റി വെയ്ക്കാന്‍ കഴിയാതെ വരികയായിരുന്നു.

വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ശ്രുതി. ഇതിന് പിന്നാലെ ബോളിവുഡില്‍ അക്ഷയ്കുമാര്‍ നായകനായ ഗബ്ബാര്‍ സിംഗിലേക്കാകും ശ്രുതി പോകുക.