കാര്‍ഗിലില്‍ ശക്തമായ ഹിമപാതത്തില്‍ ഒരു സൈനികനെ കാണാതായി

51474489ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കാര്‍ഗില്‍ സെക്ടറില്‍ സൈനിക പോസ്‌റ്റിനു മുകളില്‍ മഞ്ഞിടിഞ്ഞു വീണ്‌ ജവാനെ കാണാതായി. ചെറിയ തോതിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ്‌ പ്രദേശത്ത്‌ ശക്തമായ ഹിമപാതമുണ്ടായത്‌.

സമുദ്ര നിരപ്പില്‍ നിന്ന്‌ 17500 അടി ഉയരത്തലാണ്‌ സൈനിക പോസ്‌റ്റ്‌ സ്ഥിതിചെയ്യുന്നത്‌. അപകടം നടക്കുമ്പോള്‍ രണ്ടു സൈനികര്‍ ഇവിടെയുണ്ടായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി.

സിയാച്ചിനില്‍ കഴിഞ്ഞ മാസമുണ്ടായ ശകതമായ ഹിമപാതത്തില്‍ പത്തു സൈനികര്‍ മരിച്ചിരുന്നു.