കാരുണ്യത്തിന്റെ നിറദീപമായി SNMHSS ലെ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : AKG ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ ഭാഗമായ അഭയം പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി SNMHSS വിദ്യാര്‍ത്ഥികള്‍ പിരിച്ചെടുത്ത തുക കൈമാറുന്ന ചടങ്ങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിന്റെയും വേഗതയുടെയും കാലത്ത് ദയയുടെയും മനുഷ്യത്വത്തിന്റെ കണിക തങ്ങളില്‍ വറ്റിയിട്ടില്ലെന്ന് തെളിയിച്ച് പാഠ്യ വിഷയങ്ങളിലും പാഠ്യേതര കാര്യങ്ങളിലും ഏറെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ കാലം ആവിശ്യപ്പെടുന്ന തങ്ങളുടെ കടമ നിര്‍വ്വഹിച്ച് സമൂഹത്തിന് മാതൃകയായി.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 35,505 രൂപ AKG ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പരപ്പില്‍ രാമന്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഷറയില്‍നിന്നും ഏറ്റുവാങ്ങി.

പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ ലത്തീഫ് മദനി, പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍, ഹെഡ്മാസ്റ്റര്‍ തങ്കരാജ്, ശബ്‌നം മുരളി, സി.എം.വൈ.മൂര്‍ത്തി,ദാസന്‍,വിനയന്‍ പാറോല്‍,ടി.സതീശന്‍,കെ. വിശ്വനാഥന്‍, കെ.വി ബീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.