കായിക വികസനത്തിന് ഫണ്ടില്ല; യുവജന സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

വള്ളികുന്ന്:  വള്ളിക്കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന സമഗ്രകായിക വികസന പദ്ധതിക്ക് ഈ വര്‍്ഷം ഫണ്ടനുവദിക്കാത്തതില്‍ ശക്തമായ പ്രതിഷേധം.

കായിക താരങ്ങള്‍ പരിശീലനത്തില്‍

പഞ്ചായത്തിലെ സ്‌കൂള്‍ തലത്തിലുള്ള കായിക താരങ്ങളെ കണ്ടെത്തി വെക്കേഷന്‍ കാലത്തും തുടര്‍ന്നും മികച്ച പരിശീലകരെ കൊണ്ട് ഫുട്ബോളിലും വോളിബോളിലും പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഫലമായി വനിത വോളിബോള്‍ ഫുട്‌ബോള്‍ ടീമുകള്‍ വരെ ഉയര്‍ന്നു വരികയുണ്ടായി.

ഇതിനൊരു തുടര്‍ച്ചയുണ്ടാകേണ്ട അവസരത്തില്‍ ഫണ്ടനുവദിക്കാത്ത പഞ്ചായത്ത് നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യുവജന സംഘടനകള്‍.