കായിക പഠന വിഭാഗത്തിന്‌ പുതിയ ക്ലാസ്‌ മുറികള്‍ ഉല്‍ഘാടനം ചെയ്‌തു

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കായിക പഠന വകുപ്പിനായി നിര്‍മ്മിച്ച പുതിയ ക്ലാസ്‌ മുറികളുടെ ഉല്‍ഘാടനം വൈസ്‌ ചാന്‍സലര്‍ ഡോ എം അബ്‌ദുസ്സലാം നിര്‍വഹിച്ചു. 41 ലക്ഷം രൂപ ചെലവിലാണ്‌ മൂന്ന്‌ ക്ലാസ്‌ മുറികളും മറ്റ്‌ അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിച്ചത്‌. ചടങ്ങില്‍ പ്രോ വൈസ്‌ ചാന്‍സലര്‍ കെ രവീന്ദ്രനാഥ്‌ അദ്ധ്യക്ഷനായിരുന്നു. രജിസ്‌ട്രാര്‍ ഡോ. ടി എ അബ്‌ദുല്‍ മജീദ്‌ സ്വാഗതവും കായിക പഠന വകുപ്പ്‌ ഡയരക്‌റ്റര്‍ ഡോ. വി പി സാക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.