കായല്‍ കയ്യേറ്റം;നടന്‍ ജയസൂര്യക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌

Jayasurya16122014125429AMകൊച്ചി: കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തില്‍ നടന്‍ ജയസൂര്യക്കെതിരെ കേസെടുക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.  കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി പി ആര്‍ രാജു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍എം ജോര്‍ജ് എന്നിവര്‍ക്കെതിരെയും കേസെടുക്കണം.

ജയസൂര്യ കായല്‍ കൈയേറിയതായി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മൂന്ന് സെന്റിലധികം ഭൂമി കൈയേറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചെലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതായാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് ജയസൂര്യ ചിലവന്നൂരിലെ വീട് നിര്‍മിച്ചതെന്നാണ് പരാതി.