കാമുകിയെ പീഡിപ്പിച്ച ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

മംഗലാപുരം: കാമുകിയെ ബലാത്സംഗം ചെയ്തശേഷം നഗ്ന ചിത്രങ്ങളെടുക്കുകയും അത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സുള്ളിയ മോറങ്ങല്ലു അല്ലട്ടി സ്വദേശിയായ കുസുമാധര്‍ (26) ആണ് അറസ്റ്റിലായത്.

ബംഗ്‌ളൂരില്‍ ചായക്കട നടത്തിവരികയായിരുന്ന ഇയാള്‍.

ബന്ധുവും വനംവകുപ്പിലെ ക്ലര്‍ക്കുമായ യുവതിയുമായി പ്രണയത്തിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള വിവാഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ വിവാഹകാര്യം സംസാരിക്കാനാണെന്ന വ്യാജേന ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും അവ പെണ്‍കുട്ടിയുടെ ഫെയ്‌സ് ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു