കാമുകിയുടെ ചിത്രം ഭാര്യക്കയച്ചു; ജിദ്ദക്കാരി ഭാര്യ വിവാഹമോചനത്തിനായി കോടതിയില്‍

Untitled-1 copyമനാമ: കാമുകിയുടെ ചിത്രം അബദ്ധത്തില്‍ ഭാര്യക്കയച്ച ഭര്‍ത്താവിനെതിരെ ഭാര്യ കേസുകൊടുത്തു. വാട്ട്‌സാപ്പിലൂടെയാണ്‌ ഭര്‍ത്താവ്‌ ചിത്രം അറിയാതെ ഭാര്യയുടെ അക്കൗണ്ടിലേക്ക്‌ അയച്ചത്‌. തുടര്‍ന്ന്‌ ഭാര്യ ഭര്‍ത്താവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും യുവതിയുടെ ഫോട്ടോകളും മെസേജുകളും കണ്ടെത്തുകയുമായിരുന്നു.

ഇതെ തുടര്‍ന്ന്‌ അടുത്ത ദിവസം തന്നെ യുവതി ജിദ്ദയിലുള്ള തന്റെ രക്ഷിതാക്കളുടെ അടുത്തേക്ക്‌ പോവുകയും കാര്യങ്ങള്‍ വിശദീകരിക്കുകയുമായിരുന്നത്രെ. തുടര്‍ന്നാണ്‌ യുവതി ഭര്‍ത്താവില്‍ നിന്ന്‌ വിവാഹ മോചനവും തന്റെ രണ്ടുവയസ്സുള്ള മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടത്‌.

എന്നാല്‍ ഇതിന്‌ ഭര്‍ത്താവ്‌ തയ്യാറാവാത്തതിനെ തുടര്‍ന്ന്‌ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ഇടയ്‌ക്കിടയ്‌ക്കുള്ള വിദേശ സന്ദര്‍ശനത്തിനു പിന്നിലും അവിഹിത ബന്ധം തന്നെയാണെന്ന്‌ യുവതി കോടതി പറഞ്ഞു.