കാമുകന്‍ മരിച്ച ദു:ഖത്തില്‍ നടി ആത്മഹത്യക്കു ശ്രമിച്ചു.

‘ബാഷ’ എന്ന രജനീകാന്തിന്റെ തമിഴ് ചിത്രത്തിലെ ഐറ്റം നമ്പറിലൂടെ പ്രശസ്തയായ നടി അല്‍ഫോണ്‍സ ആത്മഹത്യക്കു ശ്രമിച്ചു. ചെന്നൈയില്‍ കാമുകന്‍ വിനോദ് കുമാറിനൊപ്പം താമസിക്കുകയായിരുന്ന നടി ദുബായില്‍ നിന്നും ഞായറാഴ്ച മടങ്ങിയെത്തി കാമുകനുമായി വഴക്കുണ്ടാക്കിയെന്നും ഇതേതുടര്‍ന്ന് വിനോദ് തൂങ്ങിമരിക്കുകയായിരുന്നു. കാമുകന്റെ മരണത്തില്‍ മനംനൊന്ത നടി ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവശനിലയിലായ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനായിരുന്ന ‘നരസിംഹം’ എന്ന ചിത്രത്തിലെ നൃത്തരംഗത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അല്‍ഫോണ്‍സ.