കാന്തപുരത്തെ സ്വീകരിക്കാന്‍ ലീഗ് അഖിലേന്ത്യ സെക്രട്ടറിയു

മലപ്പുറം : കാന്തപുരത്തിന്റെ കേരള യാത്രയെ സ്വീകരിക്കാന്‍ മുസ്ലിംലിഗ് അഖിലേന്ത്യാ സെക്രട്ടറി മലപ്പുറത്തെത്തി. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് മറികടന്നാണ് മുസ്ലിംലീഗ് ദേശിയ സെക്രട്ടറി ഷഹന്‍ഷ ജഹാംഗീര്‍ മലപ്പുറത്തെ സ്വീകരണത്തില്‍ പങ്കെടുത്തത്.

ഇ.കെ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കന്തപുരം നയിക്കുന്ന കേരള യാത്രയില്‍ സംസ്ഥാന മന്ത്രിമാരെയും എഎഎല്‍എമാരെയും ലീഗ് നേതാക്കളയും ക്ഷണിച്ചിരുന്നുവങ്കിലും ആരും പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് കേരള യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ ലീഗ് നേതൃത്വത്തെ ഞെട്ടിപ്പിച്ച് അഖിലേന്ത്യാ നേതാവ് പങ്കെടുത്തത്.

എന്നാല്‍ സ്വീകരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.